
വടകര: ടൗണ്‍ റോട്ടറിയുടെ 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. എം.കെ. ബിജിത്ത് പ്രസിഡന്റും സരിത്ത് കുന്നത്ത് സെക്രട്ടറിയുമായ ടീമാണ് ചുമതലയേറ്റത്.
എ.പ്രശാന്താണ് ട്രഷറര്‍.
ക്രിസ് അവന്യു ഹാളില്‍ നടന്ന ചടങ്ങില്‍ മടപ്പള്ളി കോളജ് പ്രിന്‍സിപ്പാള്‍ ഡോ പി.ജെ വിന്‍സെന്റ് മുഖ്യാതിഥിയായി. ശോഭാ പ്രകാശ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ പ്രജിത്ത് അഭയ ചാരിറ്റബിള്‍ ട്രസ്റ്റിന് വീല്‍ചെയര്‍ നല്‍കി ആദ്യ പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ വിദ്യാര്‍ഥികളില്‍ ബോധവല്‍ക്കരണം നടത്തിക്കൊണ്ട് ശക്തമായി പ്രതിരോധിക്കാന്‍ തീരുമാനിച്ചു. വിദ്യാസാഗര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പ്രകാശ്, സഞ്ജിത്ത്, ശ്രീദേവി പ്രശാന്ത്, അപര്‍ണ അനൂപ്, ജിജി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു ഡോ: അശ്വിന്‍ പ്രകാശ് സ്വാഗതവും സരിത്ത് കുന്നത്ത് നന്ദിയും പറഞ്ഞു.
















