
ഓര്‍ക്കാട്ടേരി: മര്‍ച്ചന്‍സ് അസോസിയേഷനും മലബാര്‍ മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ നുറുകണക്കിന് ആളുകള്‍
പങ്കെടുത്തു .
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, നേതൃ വിഭാഗം, ഇഎന്‍ടി, അസ്ഥി വിഭാഗം, ത്വക്ക് വിഭാഗം, ഉള്‍പ്പെടെ അടങ്ങിയതായിരുന്നു മെഡിക്കല്‍ ക്യാമ്പ്. ഇസിജി ഉള്‍പ്പെടെയുള്ള ടെസ്റ്റുകളും മരുന്നും നല്‍കി. ഇരുപതോളം വ്യാപാരികള്‍ രക്തദാനം നിര്‍വഹിക്കുകയും ചെയ്തു.
മെഡിക്കല്‍ ക്യാമ്പ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.ഇ. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി
എംഎംസി പിആര്‍ഒ ഹരിപ്രസാദ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയില്‍, ട്രഷറര്‍ കെ കെ പ്രഭാകരന്‍, മമ്മുഹാജി വടകര, കെ കെ റഹീം, ലിജീഷ് പുതിയെടത്ത് എന്നിവര്‍ സംസാരിച്ചു. ടി എന്‍ കെ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ജയന്‍ സാരംഗ്, ശിവദാസ് കുനിയില്‍, രാജന്‍ ഒതയോത്ത്, മനോജന്‍ സര്‍ഗം, അഭിലാഷ് കോമത്ത്, പട്ടറത്ത് രവി, ഹാഫിസ് മതാഞ്ചേരി, വിജയരാജ് കെ എം, നിശാന്ത് തോട്ടുങ്ങള്‍, ശിവന്‍ ഏറാമല, ദിനേശന്‍ കെ.പി, സുമേഷ് ക്രിയേറ്റീവ്, നസീര്‍ സിനി എന്നിവര്‍ നേതൃത്വം നല്‍കി.
















