
വടകര: മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്ന് മീത്തലെ മുക്കാളി അടിപ്പാത ആക്ഷന്‍ കമ്മിറ്റി
ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഇവിടെ അടിപ്പാത നിര്‍മ്മിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. യാത്രാക്ലേശവും വികസന മുരടിപ്പും ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റി അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ടോറസ് പോലെയുള്ള ഹെവി വാഹനങ്ങള്‍ ഹാര്‍ബറിലേക്ക് സുഖമായി കയറിവരാന്‍ കഴിയാത്ത സാഹചര്യമാണ്. നൂറുകണക്കിന് മല്‍സ്യ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും നിരവധി വലിയവാഹനങ്ങള്‍ തുറമുഖത്തേക്ക് പോകുന്നതും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടിപ്പാത
അനിവാര്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. മീത്തലെ മുക്കാളിയില്‍ അടിപ്പാത അനുവദിക്കുന്ന കാര്യത്തില്‍ ദേശീയ പാത അതോററ്റി കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീലേ സമരം തുടരുകയാണ്. മനുഷ ചങ്ങല, റോഡ് തടയല്‍ അടക്കമുള്ള സമരവുമായി മുന്നോട്ട് പോവും.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളയ എം.വി. ജയപ്രകാശ്, വി.പി. സജീവന്‍, രാജന്‍ പള്ളിപറമ്പത്ത്, പി.കെ. പ്രീത, ഇസ്മായില്‍ കേളോത്ത്, എ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
















