
നാദാപുരം: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന നിവേദനം ജില്ലാകമ്മറ്റി ഏറ്റുവാങ്ങി. തൂണേരി ബ്ലോക്കിലെ അംഗങ്ങള്‍ ഒപ്പിട്ട
നിവേദനം ജില്ലാ ഖജാന്‍ജി എന്‍.കെ. ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി.
ഫിനാന്‍സ് ബില്‍ 2025 ഭേദഗതി പിന്‍വലിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക,
സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
പ്രസിഡന്റ് ടി.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രന്‍, പി.കരുണാകരകുറുപ്പ്, പി.വി. വിജയകുമാര്‍, എം.കെ.രാധ, സി.എച്ച്. ശങ്കരന്‍, ടി.അബ്ദുറഹ്‌മാന്‍, ടി.രാജന്‍, പി. ലക്ഷ്മി, വി.രാജലക്ഷ്മി, വാസു പുതിയോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിറ്റുകളില്‍ നിന്നുള്ള നിവേദനം കെ.കെ. പുരുഷന്‍, ഒ.പി. ഭാസ്‌കരന്‍, സുരേന്ദ്രന്‍ തൂണേരി, പി.പി. കുഞ്ഞമ്മത്, എം. വത്സന്‍, കെ. ചന്ദ്രി, അജയകുമാര്‍ കെ.രാജന്‍ എന്നിവരില്‍ നിന്ന് ബ്ലോക്ക് ഭാരവാഹികള്‍ ഏറ്റുവാങ്ങി.
















