
അരൂര്‍: റോഡില്‍ പല സ്ഥലത്തും വലിയ തോതില്‍ വെള്ളക്കെട്ടായതിനാല്‍ കുളങ്ങരത്ത്-അരൂര്‍- തീക്കുനി റൂട്ടില്‍ ബസോട്ടം നിലച്ചു. മഴ ശക്തയാകുന്നതോടെ ഏറെ വര്‍ഷമായി ഈ
റൂട്ടിലെ സ്ഥിതിയാണിത്. ഇത് പരിഹരിക്കാന്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അഴുക്ക്ചാല്‍ നിര്‍മിച്ച് റോഡ് ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. പ്രവൃത്തി കരാര്‍ നല്‍കുകയും ചെയ്തതാണ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പണി എവിടെയുമെത്തിയില്ല. വളരെ സാവധാനമാണ് പണി നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാലം നിര്‍മ്മിക്കലും അഴുക്ക്ചാല്‍ നിര്‍മ്മാണവുമാണ് തുടങ്ങിയത്. പക്ഷെ ഒരിടത്ത് പണി തുടങ്ങിയാല്‍ തുടര്‍ച്ചയായി ആ ഭാഗത്ത് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. അരൂരിലാണ് ആദ്യം തുടങ്ങിയതെങ്കില്‍ ഈ മേഖല പൂര്‍ത്തിയാക്കാതെ തീക്കുനിയിലാണ് ഇപ്പോള്‍ പ്രവൃത്തി. റോഡ് ഉയര്‍ത്തുന്നതിനു വേണ്ടി
അഴുക്ക് ചാല്‍ ഭിത്തി ഉയര്‍ത്തിയതിനാല്‍ വെള്ളം ഒഴുകിപോകാത്തയാണ്. റോഡില്‍ പല ഭാഗത്തും വാരിക്കുഴികളും രൂപപ്പെട്ടിരിയാണ്. നിരവധി ബൈക്കുകളാണ് അപകടത്തില്‍ പെടുന്നത്. റോഡിലെ കുഴി അടക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. വര്‍ഷങ്ങളായി റോഡില്‍ വെള്ളം ഉയര്‍ന്ന് വാഹന ഗതാഗതം നിലക്കുന്നത് അറിയാവുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജാഗ്രത്ര കാണിക്കുന്നില്ലെന്ന നാട്ടുകാര്‍ പരാതിപ്പെട്ടു.
















