
തിരുവള്ളൂര്‍: സിപിഎമ്മിന്റ ആദ്യകാല സംഘാടകനും പ്രാസംഗികനുമായിരുന്ന എന്‍.കെ.വൈദ്യരുടെ അഞ്ചാം ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. രാവിലെ
വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരന് അനുസ്മരണ പ്രഭാഷണം നടത്തി. ടി കെ വേണു അധ്യക്ഷനായി. ആര് ബാലറാം, കെ കെ ശങ്കരന്, എന്‍ കെ അഖിലേഷ്, പി കെ ശ്രീധരന്, എല്‍ വി രാമകൃഷ്ണന്, ഗോപീ നാരായണന് എന്നിവര്‍ സംസാരിച്ചു. തിരുവള്ളൂരില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു.
അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് ഉദ്ഘാടനം ചെയ്തു. ടി കെ വേണു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി പി ഗോപാലന്, സുനില്‍ മുതുകാട്, എന്‍ കെ അഖിലേഷ്, എല്‍ വി രാമകൃഷ്ണന്, ഗോപീ നാരായണന് എന്നിവര്‍ സംസാരിച്ചു. കെ കെ ശങ്കരന് സ്വാഗതം പറഞ്ഞു.
















