വടകര: വിദ്യാര്‍ഥികളില്‍ സാമൂഹ്യാവബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍.ഷംസുദ്ദീന്‍. വടകര എംയുഎം
വിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് മുന്ന് കുടുംബങ്ങള്‍ക് സ്ഥിര വരുമാനം ഉറപ്പു വരുത്തുന്ന ‘മുഹബ്ബത്ത് കാ ബസാര്‍’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് നടത്തുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളെ സേവന തല്പരരാക്കുന്നതിലും കൂട്ടായ്മയുടെ മഹത്വം പകര്‍ന്നു നല്‍കുന്നതിലും വലിയ പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞു പോയ മുന്‍ എന്‍എസ്എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അന്‍സാര്‍, എംയുഎം വിഎച്ച്എസ് സ്‌കൂളിലെ മുന്‍ വളണ്ടിയര്‍ ഉമര്‍ ഫാറൂഖ് എന്നിവരുടെ ഓര്‍മയിലാണ് ഇത് സമര്‍പ്പിച്ചത്. വടകര തണല്‍ ഡയാലിസിസ് സെന്ററിന്റെ പിറകിലായി അറബിക്കടലിന്റെ തീരത്താണ് മനോഹരമായ മുഹബ്ബത്ത് ക ബസാര്‍ ഒരുക്കിയിരിക്കുന്നത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സ്‌ക്രാപ്പ് ചാലഞ്ചിലൂടെ കണ്ടത്തിയ തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഹാജറ.കെ.കെ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.കെ.ശശി, കൗണ്‍സിലര്‍ നിസാബി, എന്‍എസ്എസ് റീജിയണല്‍ കോഡിനേറ്റര്‍ എസ്.ശ്രീജിത്ത്, എംഐ സഭ മാനേജര്‍ അബ്ദുള്ള ഹാജി, ചരിത്രകാരന്‍ എംസി വടകര, എംഐ സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ.മഹമൂദ്, സെക്രട്ടറി വി.ഫൈസല്‍, എന്‍.പി.അഷ്‌റഫ്, സി.കെ.വഹാബ്, അഷ്‌റഫ് കൊളേരിക്കണ്ടി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ലത്തീഫ് തുറയൂര്‍ സ്വാഗതവും ലീഡര്‍ സന്‍ഹ നന്ദിയും പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ ഹൃദ്യ, സജ്‌ന, ഫെമിന, അനുശ്രീ, അമൃത, ആഷിഖ്, അദീബ്, എന്‍എസ്എസ് ലീഡര്‍മാരായ സിയാദ്, സന്‍ഹ എന്നിവര്‍ നേതൃത്വം നല്‍കി.















