
കൊയിലാണ്ടി: ടൗണില്‍ ഇലക്ട്രിക് പോസ്റ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകീട്ട് പഴയ മാര്‍ക്കറ്റ് റോഡില്‍ ജിയോ ഓഫീസിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നി
രക്ഷാ സേനയെത്തിയാണ് തീയണച്ചത്. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.















