വടകര: റോട്ടറി 2026-27 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ക്രിസ്റ്റല്‍ സ്യൂട്ടില്‍ നടന്ന ചടങ്ങില്‍ മഠത്തില്‍ ബലരാമന്‍ പ്രസിഡന്റായി ചുമതലയേറ്റു. അഡ്വ. സജീവന്‍.എം.വി
(സെക്രട്ടറി), ജിതേഷ്.ടി.വി (ട്രഷറര്‍), രവീഷ് ജിഷു (വൈസ് പ്രസിഡന്റ്) എന്നിവരും സ്ഥാനമേറ്റു. ഡോ. എം.പ്രേംരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. രമേശ് ബാബു തയ്യുളളതില്‍ മുഖ്യാതിഥി ആയി. റോട്ടറി ഭാരവാഹികളായ ഡോ. അശോകന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍.അനൂപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുധീര്‍.കെ, പ്രമോദ്.പി എന്നിവര്‍ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി. കെ.രവിചന്ദ്രന്‍ സ്വാഗതവും അഡ്വ. സജീവന്‍.എം.വി നന്ദിയും പറഞ്ഞു.















