
കൊയിലാണ്ടി: കൊയിലാണ്ടിയുടെ വികസനത്തിന് പിന്തുണ തേടി കൊയിലാണ്ടി
എംഎല്‍എ കെ. പ്രവീണ്‍ കുമാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും ലോകമറിയുന്ന കായിക താരവുമായ രാജ്യസഭാ അംഗം പി.ടി.ഉഷയെ സന്ദര്‍ശിച്ചു. കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിന് എല്ലാ സഹായവും അവര്‍ ഉറപ്പ് നല്കി. കൂടിക്കാഴ്ചയില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്മാന് യു.കെ ചന്ദ്രന് ഒപ്പമുണ്ടായിരുന്നു.
















