വടകര: വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതിയായി ജയിലിലടക്കപ്പെട്ട് മോചിതനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിതിന്‍ ഭാസ്‌കറിന് സ്വദേശമായ തിരുവള്ളൂരില്‍
സ്വീകരണം നല്‍കി. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വടകര നാരായണ നഗറില്‍ നിന്നും ആരംഭിച്ച പ്രകടനം തിരുവള്ളൂരില്‍ സമാപിച്ചു. തിരുവള്ളൂര്‍ ടൗണില്‍ നടന്ന സ്വീകരണ പരിപാടി സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.കെ.ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി, എന്‍.കെ.അഖിലേഷ്, ടി.കെ.വേണു, എം.കെ.വികേഷ് എന്നിവര്‍ സംസാരിച്ചു.















