കുറ്റ്യാടി: വട്ടോളിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത് ജനത്തിന് ദുരിതമായി. സംസ്ഥാനപാതയില്‍ വട്ടോളിയിലാണ് പൈപ്പ് പൊട്ടി ഏറെ സമയം വെള്ളം
ചീറ്റിയത്. ഇത് കുടിവെള വിതരണ മുടങ്ങിയത് മാത്രമല്ല റോഡ് തകര്‍ച്ചക്കും കാരണമായി. കാല് നടയാത്രകാരും വാഹനങ്ങളും കടന്ന് പോകാന്‍ ഏറെ പ്രയാസപ്പെട്ടു. വലിയൊരളവില്‍ ശുദ്ധീകരിച്ച വെള്ളം പാഴാവുകയും റോഡ് തകരുകയും ചെയ്തു. സംസ്ഥാന പാത വികസന സമയത്ത് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതാണ് ഇടയ്ക്കിടെ പൈപ്പ് പൊട്ടാന്‍ കാരണമെന്ന് പറയുന്നു.















