
വടകര: വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ റിമാന്റിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ ജാമ്യത്തിലിറങ്ങി. ഇയാള്‍ക്ക് സിപിഎം, ഡിവൈഎഫ്‌ഐ
പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വടകര സബ് ജയില്‍ കവാടത്തില്‍ ജിതിന്‍ഭാസ്‌കറിനെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കള്‍ ചുവന്ന ഷാളയിച്ച് സ്വീകരിച്ചു. പിന്നീട് നഗരത്തില്‍ പ്രകടനം നടത്തി.
കേസില്‍ അറസ്റ്റിലായ ജിതിന്‍ ഭാസ്‌കര്‍ ജൂണ്‍ 16 മുതല്‍ റിമാന്റിലായിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.
















