
വടകര: അടക്കാതെരു അറക്കിലാട് റോഡ് പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അടക്കാതെരു എആര്‍ നഗര്‍
റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. അറക്കിലാട് വയല്‍ പീടിക പരിസരം, ജെടിഎസ്പരിസരം, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്. വിദ്യാര്‍ഥികൾ ഭീതിയിലാണ് പോകുന്നത്. കഴിഞ്ഞ ദിവസം പത്തു പേരെ നായ കടിച്ചതില്‍ ഈ പ്രദേശത്ത് ഉള്ളവരും ഉള്‍പ്പെടും. തെരുവ്നായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വടകര നഗരസഭ സെക്രട്ടറി, ചെയര്പേഴ്സന് എന്നിവര്‍ക്ക് റസി. അസോസിയേഷൻ നിവേദനം നല്കി. അസോസിയേഷന് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്, സെക്രട്ടറി റഫീക്ക് വടക്കയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.















