
പയ്യോളി: കോട്ടക്കടപ്പുറത്ത് സ്ഥാപിച്ച എംആര്‍എഫ് കേന്ദ്രം ഞെളിയന്‍ പറമ്പായി മാറുകയാണെന്ന് പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ഇത് അടിയന്തരമായി തടയണമെന്ന്
ആവശ്യപ്പെട്ട് ആര്‍ജെഡി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ആര്‍ജെഡി കൊളാവിപ്പാലം മേഖലാ കമ്മിറ്റി നേതൃത്വം നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന് കുയ്യാണ്ടി, പി.ടി. രാഘവന്, രാജന് കൊളാവിപ്പാലം, മജീഷ സുജു, ചെറിയാവി സുരേഷ് ബാബു, എം.ടി.കെ ഭാസ്കരന്, പി.പി. ദിനേശ് ബാബു, അഭിജിത്ത് എം.ടി, സിന്ധു ശ്രീശന്, കെ.പി. ഗിരീഷ് കുമാര്‍, മോഹന്‍ദാസ്, എം.ടി. നാണു, വി.കെ.ഷിജി, പി.പി.ഷീബ എന്നിവര്‍ സംസാരിച്ചു. പയ്യോളി നഗരസഭ പരിസരവാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു
















