ഓര്‍ക്കാട്ടേരി: ദേശീയ ഡോക്ടേഴ്സ് ദിനത്തില്‍ ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ്ബ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അഞ്ച് ഡോക്ടര്‍മാരെ ആദരിച്ചു. ആശുപത്രി അങ്കണത്തില്‍ നിയുക്ത
റോട്ടറി പ്രസിഡണ്ട് വി.കെ.ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ.ജസീല ഡോക്ടര്‍മാരെ പൊന്നാടയണിയിച്ചും ആദരപത്രിക നല്‍കിയും ആദരിച്ചു. ഡോക്ടര്‍മാരായ രമിത്ത് രവീന്ദ്രന്, മിഥുന്.എ, അബ്ദുള്ള വിരോളി, ശഹീദ.കെ, റെജുല മോയിസ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. റോട്ടറി അംഗങ്ങളായ പട്ടറത്ത് രവീന്ദ്രന്, സി.കെ.രാധാകൃഷ്ണന്, രമേശ് ബാബു.പി, ശിവദാസ് കുനിയില്‍, രവീന്ദ്രന് ചള്ളയില്‍, ആര്.കെ.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രി ജീവനക്കാരും നഴ്സുമാരും ചടങ്ങില്‍ സന്നിഹിതരായി.















