
വടകര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്ര സര്‍ക്കാര്‍
പാസാക്കിയ വിബിജി ആര്‍എഎംജി പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കെഎസ്കെടിയു പ്രതിഷേധം. വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം ചെയ്തു. പി.കെ.സ്മിത അധ്യക്ഷയായി. പി.പി.ബാലന്, പി കെ ബാലകൃഷ്ണന്, പി എം ശ്രീധരന്, എം രാജന് എന്നിവര്‍ സംസാരിച്ചു. എം എം ധര്മരാജന് സ്വാഗതം പറഞ്ഞു.
















