
നാദാപുരം: ദേശീയ ഡോക്ടേര്‍സ് ദിനാചരണത്തിന്റെ ഭാഗമായി പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് ആഭിമുഖ്യത്തില്‍ ജനകീയ ഡോക്ടര്‍ സലാമിനെ
ആദരിച്ചു. തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തെ മികച്ച നിലവാരത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അവിടെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. സലാം. നിലവില്‍ വളയം എഫ്എച്ച്സിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സലാം സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറാണ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ഷാഹിന
പൊന്നാടയണിയിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എം എം മുഹമ്മദ്, ഷാഹിന പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി സിറാജ് കെ, ഇസ്മയില്‍ വാണിമേല്‍, ജാഫര്‍ വാണിമേല്‍, നുസ്ഹ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.
















