വടകര: ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളില്‍ ഒഴിവുള്ള ഇലക്ട്രോണിക്സ്
എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂലൈ 13, 14 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 9.30ന് കോളേജിലെത്തണം. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 10 വരെ https://le.polyadmission.org/ എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്തി അപേക്ഷ സമര്‍പ്പിക്കാം.
എസ്‌സി/എസ്ടി, ഒഇസി, ഒബിസി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497840006, 8547005079, 9847979857.
















