വടകര: നഗരസഭയും വിജ്ഞാനകേരളവും ജി-ടെക് സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഗാ തൊഴില്‍മേളയില്‍ 214 പേര്‍ക്ക് നിയമനമായി. ടൗണ്‍ ഹാളില്‍ നടന്ന മേളയില്‍ 55
കമ്പനികള്‍ സംബന്ധിച്ചു. 685 പേര് ഷോര്‍ട് ലിസ്റ്റില്‍ ഇടം പിടിച്ചു. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ 2598 പേര് തൊഴില്‍ മേളയില്‍ പങ്കെടുത്തു. തൊഴില്‍ മേള വടകര നഗരസഭ ചെയര്‍ പേഴ്സണ്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ ഷൈനി.കെ.എം അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ഇ.കെ.രമണി, വി.കെ.വിനു, കെ.ഗോപാലകൃഷ്ണന്, പ്രതിപക്ഷ നേതാവ് എം.ഫൈസല്‍, കൗണ്‍സിലര്‍മാരായ സരോജിനി, ശശി പതേരി, പി.സോമശേഖരന്‍, ബിജുല്‍ കുമാര്‍.ആര്.വി, വാഴയില്‍ ശരണ്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ റീന.വി.കെ, സിന്ധു പ്രേമന് വിജ്ഞാന കേരളം ഡിപിഎം റഫ്സീന.എം.പി, ജി-ടെക് മാര്‍ക്കറ്റിംഗ് മനേജര്‍ അന്‍വര്‍ സാദിഖ്, ജി-ടെക് ഡയറക്ടര്‍ നൗഷദ് നരിക്കുനി, വിജ്ഞാനകേരളം കമ്മ്യൂണിറ്റി അംബാസിഡാര്‍ അഞ്ജു.കെ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വികസന കാര്യ സ്റ്റാന്റിങ് കമിറ്റി ചെയര്മാന് പി.കെ.സതീശന് സ്വാഗതവും വിജ്ഞാനകേരളം വടകര നഗരസഭ കോഡിനേറ്റര്‍ സദാനന്ദന്.വി.ടി നന്ദിയും പറഞ്ഞു.















