വടകര: സാമൂഹിക-സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും പ്രമുഖ എസ്എന്‍ഡിപി
നേതാവുമായ പുതുപ്പണം പൂക്കണ്ടി മലയില്‍ പി.എം.രവീന്ദ്രന്‍ (67) അന്തരിച്ചു. എസ്എന്‍ഡിപി യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വടകര യൂണിയന്‍ സെക്രട്ടറി, ശ്രീനാരായണ കോളജ് മാനേജര്‍, എസ്എന്‍ ട്രസ്റ്റ് എക്‌സികുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. മലബാറിലെ അറിയപ്പെടുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട്
സംരംഭമായ കെഎസ്എസിന്റെ ഉടമയുമാണ്. ശനി ഉച്ചയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് അന്ത്യം. ഭാര്യ: സുബിത. മകന്‍: റൂബിന്‍. മരുമകള്‍: വൈശാലി
സഹോദരങ്ങള്‍: പി.എം.മുകുന്ദന്‍, പി.എം.കൃഷ്ണന്‍, പി.എം.വത്സലന്‍, പരേതരായ പി എം നാണു, പി എം രാജന്‍. സംസ്‌കാരം ഞായര്‍ ഉച്ചയ്ക്ക് 12 മണിക്ക് മേപ്പയിലെ വീട്ടുവളപ്പില്‍.
















