
വടകര: പുരോഗമന കലാസാഹിത്യ സംഘം വടകര മേഖല കമ്മിറ്റി ‘അടിയന്തരാവസ്ഥയെ
ഇന്ന് വായിക്കുമ്പോള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും സംവാദവും സംഘടിപ്പിച്ചു. രാജേന്ദ്രന്‍ എടത്തുംകര പ്രഭാഷണം നടത്തി. സംവാദ പരിപാടിയില്‍ ടി പി ഗോപാലന്‍, ഗോപീനാരായണന്‍, ആര്‍ ബാലറാം, ടി രാജന്‍, നാരായണന്‍ പുറങ്കര, ബാലകൃഷ്ണന്‍ കാനപ്പള്ളി, ബാലന്‍ അടുവാട്ടില്‍, കെ വി ജയരാജന്‍, ശശി വില്യാപ്പള്ളി, കെ സി പവിത്രന്‍, യൂനുസ് വളപ്പില്‍, ശൈലജ എന്നിവര്‍ സംസാരിച്ചു.
















