
കക്കട്ടില്‍: ഡങ്കിപനിയുമായി ബന്ധപ്പെട്ട് കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരിപ്പറ്റയില്‍
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന്‍ ഉദ്ഘാടനം ചെയതു. ജെഎച്ച്‌ഐ അനില്‍കുമാര്‍, സിസ്റ്റര്‍ മഞ്ജുള എന്നിവര്‍ ക്ലാസെടുത്തു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സേനാ, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
പഞ്ചായത്തിലെ പലപ്രദേശങ്ങളിലും ഡങ്കിപനി റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇത് കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനവും ബോധവത്കരണവും. പരിസരശുചിത്വം, കൊതുകു നശീകരണം ഉള്‍പെടെയുള്ള കാര്യങ്ങളില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോമിയോ മരുന്നു വിതരണം നടന്നു.
















