
വടകര: സാമൂഹിക പ്രവര്‍ത്തനരംഗത്തെ മികവിന് ഭാരത് സേവക് സമാജ് പുരസ്‌കാരം നേടിയ വടകര ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് അഡ്വ: ഇ.നാരായണന്‍ നായറെ
അനുമോദിക്കാന്‍ ഡവലപ്പ്‌മെന്റ്‌ഫോറം യോഗം തീരുമാനിച്ചു. ജൂണ്‍ 30 രാവിലെ 11ന് പുതിയ സ്റ്റാന്റിന് സമീപത്തെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹാളില്‍് നടക്കുന്ന അനുമോദന പരിപാടി പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍ ഉദ്ഘാടനംചെയ്യും.
ഡവലപ്പ്‌മെന്റ് ഫോറം യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. വിനോദ് അധ്യക്ഷത വഹിച്ചു. വിനോദ് ചെറിയത്ത്, എ.പി. ഹരിദാസന്‍, അഡ്വ: രാജന്‍ കായക്ക, ടി.കെ. രാമദാസ്, സി.കെ. അനില്‍കുമാര്‍, ഇ. ജിജു കുമാര്‍, കെ ഷിജു എന്നിവര്‍ സംസാരിച്ചു.
















