
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിലെ മരം മുറിഞ്ഞുവീണു. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സ്റ്റേഷനു മുറ്റത്തെ അക്കേഷ്യ മരമാണ് ഗേറ്റിലേക്കു മുറിഞ്ഞു വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി മരം പൂര്‍ണമായും മുറിച്ച് മാറ്റി.
എസ്എഫ്ആര്‍ഒ ഐ.ഷിജി യുടെ നേതൃത്വത്തില്‍ എഫ് ആര്‍ ഒ മാരായ ബി. ഹേമന്ത്, കെ.ബിനീഷ്, ഇ എം നിധിപ്രസാദ്, വി.പി.രജീഷ്, ഹോംഗാര്‍ഡ് അനില്‍കുമാര്‍, പി.ടി.ഷൈജു എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.
















