
ഓര്‍ക്കാട്ടേരി: ഏറാമല ആദിയൂര് പുലരി കൂട്ടായ്മ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ
എസ്എസ്എല്‍സി, പ്ലസ്ടു ജേതാക്കളെയും ഡിഗ്രി, എല്‍എസ്എസ് വിജയികളെയും നവോദയയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനിയെയും അനുമോദിച്ചു.
എ എം പവിത്രന്റെ അധ്യക്ഷതയില്‍ പ്രദീപ് കുമാര്‍ ടി സി അനുമോദനം ഉദ്ഘാടനം ചെയ്തു കെ ടി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ദീപ കെ, ബിന്ദു പി കെ, ശിവദ കെ പി എന്നിവര്‍ സംസാരിച്ചു. ഷാജു ടി പി സ്വാഗതവും രജില തൈവെച്ച പറമ്പത്ത് നന്ദിയും പറഞ്ഞു.
















