
നാദാപുരം: കോളജ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്ന കേസില്‍ യുവാവിന് മൂന്ന് വര്‍ഷം കഠിന തടവും 5,000രൂപ പിഴയും ശിക്ഷ. കടമേരി പുത്തൂച്ചാലില്‍
റിജു രാജിനെയാണ് (26) നാദാപുരം പോക്സോ കോടതി ജഡ്ജി ദേവന് കെ. മേനോന് ശിക്ഷിച്ചത്.
2024 ഒക്ടോബര്‍ 14 ന് ബസ് ഇറങ്ങി റോഡിലൂടെ നടന്നു പോവുകയായിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ പിറകെ നടന്ന് ശല്യം ചെയ്യുകയും പിടിച്ചു വെച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. നാദാപുരം പോലീസില്‍ നല്കിയ
പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഐ അനീഷ്, എഎസ്ഐ കെ.ജി. രജനി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് എട്ട് സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. എഎസ്ഐ ഷാനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
















