വടകര: ഓവര്‍പാസിന് വേണ്ടി നാലു മാസമായി പഴങ്കാവില്‍ നടക്കുന്ന ജനകീയ സമരം ന്യായമാണെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് കാര്യങ്ങള്‍
അവതരിപ്പിക്കുമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണ ദാസ് സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി. ഓവര്‍പാസ് സമരപ്പന്തല്‍ സന്ദര്‍ശിച്ച അവസരത്തിലാണ് പി.കെ.കൃഷ്ണദാസ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്.പ്രഫുല്‍ കൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ദിലീപ്, പി.പി.മുരളി, സെക്രട്ടറി രഗിലേഷ് അഴിയൂര്‍, മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.















