വടകര: വെള്ളം കോരുന്നതിനിടയില്‍ അബദ്ധവശാല്‍ കിണറ്റില്‍ വീണ പെണ്‍കുട്ടിയെ വടകര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മണിയൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമാണ്
സംഭവം. റെസ്ക്യൂ നെറ്റിന്റെ സഹായത്താല്‍ പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. സ്റ്റേഷന് ഓഫീസര്‍ വാസത്ത് ചേയച്ചന് കണ്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ ഒ.അനീഷ്, ആര്.ദീപക്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.സുബൈര്‍, ഐ.ബിനീഷ്, കെ.സന്തോഷ്, ഷൈജേഷ്.എ.പി, ലിജു.എ, ലിഗേഷ്.വി, ബബീഷ്.പി.എം, മുനീര്‍ അബ്ദുല്ല എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.















