
അയനിക്കാട്: ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും വാര്‍ത്തകളുടെ പ്രചാരണത്തിനായി ചെലവഴിച്ച അയനിക്കാട് പ്രദേശത്തെ പത്രവിതരണക്കാരന്‍ എം.കെ.രവീന്ദ്രന് ആദരം.
അയനിക്കാട് റിക്രിയേഷന്‍ സെന്റര്‍ ഗ്രന്ഥാലയം & വായനശാലയാണ് വായനദിനത്തില്‍ ആദരവിന്റെ പൊന്നാട ചൊരിഞ്ഞത്.
കഴിഞ്ഞ 43 വര്‍ഷമായി അയനിക്കാട് പ്രദേശത്ത് മാതൃഭൂമി പത്രം ഏജന്റാണ് രവീന്ദ്രന്‍.
വായനശാല പ്രസിഡന്റ് റഷീദ് പാലേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ഇ.വാസുദേവന്‍, ഉഷാ നന്ദിനി, അന്‍വര്‍ കായിരികണ്ടി, പ്രകാശ് കൂവില്‍, പൂവത്തില്‍ വിജി, ജീവശ്രീ എം, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം കെ രവീന്ദ്രന്‍ മറുമൊഴി പ്രസംഗം നടത്തി. പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം പ്രമോദ് കുറൂളി നിര്‍വഹിച്ചു. അക്ഷരദീപം തെളിയിക്കല്‍ ലൈബ്രറിയുടെ ഇളയ വായനക്കാരിയായ റിസ ജസീല നിര്‍വഹിച്ചു . സെക്രട്ടറി എം. പ്രഭാകരന്‍ സ്വാഗതവും ലൈബ്രേറിയന്‍ ജസ്‌ന നന്ദിയും പറഞ്ഞു.
















