
വടകര: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണസംഘം ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആര്‍എംപിഐ പ്രവര്‍ത്തകര്‍ വടകര നഗരത്തില്‍
പ്രകടനം നടത്തി.
ഒരു വശത്ത് നവോത്ഥാനം പ്രസംഗിക്കുകയും മറുവശത്ത് വര്‍ഗീയത ആളിക്കത്തിക്കുകയുമാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് ബോധ്യം വന്നതായി നേതാക്കള്‍ പരിഹസിച്ചു.
പി.എം.വിനു, എ പി ഷാജിത് വാഴയില്‍ ശരണ്യ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
















