ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്തിലെ 7,8,11,12 വാര്‍ഡുകളിലെ 130 വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമശ്രീ അയല്പക്ക സൗഹൃദ വേദിയുടെ നേതൃത്വത്തില്‍
കൂട്ടായ്മയിലെ എന്‍എംഎംഎസ്, എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെയും സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ച ഗ്രാമശ്രീ ഭാരവാഹി തനൂജയെയും ഗ്രാമശ്രീ അയല്പക്ക സുഹൃദവേദി അനുമോദിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രേഷ്മ പയോളത്തില്‍, കെ.ഗോപാല കൃഷ്ണന്, രാജേഷ് ചോറോട്, പ്രജീഷ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു. ടി.കെ.മോഹനന് പ്രതിഭകളെ പരിചയപ്പെടുത്തി. ഗ്രാമശ്രീ സെക്രട്ടറി സജിത്.സി സ്വാഗതവും ഖജാന്‍ജി മഹേഷ് കുമാര്‍.പി.കെ നന്ദിയും പറഞ്ഞു.















