മടപ്പള്ളി: ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ പത്താം ചരമവാര്‍ഷികം സിപിഐ
ഒഞ്ചിയം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ യോഗം സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍.സത്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.പി.രാഘവന്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കോയിറ്റോടി ഗംഗാധര കുറുപ്പ്, കെ.രജിത് കുമാര്‍, കെ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. ആക്റ്റീവ് നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സാവേഴ്‌സ് (Angels) വടകര യൂണിറ്റിലെ സത്യനാരായണന്‍.പി.പി, ഷാജി പടത്തില എന്നിവരുടെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു.















