വടകര: വനമിത്ര 2026 അവാര്‍ഡ് ജേതാവ് ഡോ. ദിലീപ് കൊട്ടേമ്പ്രത്തിനെ വടകര സൗഹൃദ കൂട്ടായ്മ ആദരിച്ചു. മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി പരിപാടി ഉദ്ഘാടനം ചെയ്തു. വത്സലന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി.രാജന്‍, പത്മനാഭന്‍ കണ്ണമ്പ്രത്, പി.കെ.രാമചന്ദ്രന്‍, പി.എം.മണി എന്നിവര്‍ സംസാരിച്ചു. ഡോ. ദിലീപ് മറുപടി പ്രസംഗം നടത്തി. പങ്കെടുത്തവര്‍ക്കെല്ലാം പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.















