കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിൽ നടപ്പിലാക്കുന്ന 100 വീടുകളുടെ കരാർ ഒപ്പ് വെച്ചു. തുടർന്ന് നടന്ന ഗുണഭോകൃത് സംഗമം കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇവർക്ക് ആദ്യ ഗഡു നൽകുന്നതിനായി 40 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്നാണ് വകയിരുത്തിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു. വി.ഇ.ഒ അർച്ചന ഷീല രാജ് പിള്ള പദ്ധതി വിശദികരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശ്, വൈസ്
പ്രസി .വി. വിജിലേഷ്, ചെയർപേഴ്സൺമാരായ റീന സുരേഷ്, സി.പി. സജിത, ഹേമ മോഹൻ, മെമ്പർമാരായ വനജ ഒതയോത്ത്, മുരളികുളങ്ങരത്ത്, ആർ. കെ. റിൻസി , നവ്യ, എൻ ഷിനു രതീഷ്, ഷിബിൻ, വി. ഇ. ഒ. വിപിൻ പി എം , രാഷ്ട്രിയ കക്ഷി പ്രതിനിധികളായ കെ.കെ ദിനേശൻ, ജമാൽ മൊകേരി, വി.വി. പ്രഭാകരൻ, എ.പി. കുഞ്ഞബ്ദുള്ള,
വി.രാജൻ എന്നിവർ സംസാരിച്ചു.