വടകര: യുവ കവി പി.കെ.അനീഷ് കുമാര്‍ എഴുതിയ ഓര്‍മകള്‍ തഴുകുമ്പോള്‍ എന്ന ചെറു കവിതാ സമാഹാരം പ്രശസ്ത കവി വീരാന്‍ കുട്ടി പ്രകാശനം ചെയ്തു. തോടന്നൂര്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് പുസ്തകം ഏറ്റുവാങ്ങി. ടി.എന്‍.മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ബാബു, ഗ്രന്ഥ രചയിതാവ് പി.കെ.അനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.















