വടകര: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷ പാര്‍ക്കിംഗിലേക്ക് അടിയന്തരമായി മേല്‍ക്കൂര നിര്‍മിക്കണമെന്ന് റെയില്‍വേ യൂസേഴ്‌സ് ഫോറം സെക്രട്ടറി മണലില്‍
മോഹനനും പ്രസിഡന്റ് എ.പി.പ്രേമരാജനും റെയില്‍വേ അധികൃതരോട് അഭ്യര്‍ഥിച്ചു. മഴക്കാലത്ത് ട്രെയിന്‍ ഇറങ്ങി വരുന്ന യാത്രക്കാര്‍ക്ക് മേല്‍ക്കൂരയുടെ അഭാവംമൂലം മഴ നനഞ്ഞാണ് പാര്‍ക്കിംഗ് ഏരിയയിലേക്ക് പോകേണ്ടി വരുന്നത്. ഇത് കാരണം ഓട്ടോറിക്ഷകളും പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യാതെ റെയില്‍വേ കോമ്പൗണ്ടിലെ പലയിടങ്ങളില്‍ നിന്നാണ് യാത്രക്കാരെ കയറ്റുന്നത്. അതുകൊണ്ടുതന്നെ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പലപ്പോഴും യാത്ര നിഷേധിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നുവെന്ന് യൂസേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടി.















