
കൊയിലാണ്ടി: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനെ വരവേറ്റു കൊയിലാണ്ടി നഗരസഭയുടെ
നേതൃത്വത്തില്‍ ടൗണില്‍ വിളംബര ജാഥയും പെനാല്‍ട്ടി ഷൂട്ടൗട്ടും സംഘടിപ്പിച്ചു. വിളംബര ജാഥ അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞ് കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പെനാല്‍ട്ടി ഷൂട്ടൗട്ട് നഗരസഭ ചെയര്മാന് യു.കെ.ചന്ദ്രന് ഗോളടിച്ചു കൊണ്ട് തുടക്കമിട്ടു.
നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എം.നജീബ് അധ്യക്ഷനായി.
നിരവധി വിദ്യാര്‍ഥികളും ഫുട്ബോള്‍ പ്രേമികളും ഷൂട്ടൗട്ടില്‍ പങ്കെടുത്തു. ഷൂട്ടൗട്ടില്‍
പങ്കെടുത്തവര്‍ക്ക് നഗരസഭ ഉപഹാരം നല്കി.
വൈസ് ചെയര്‍പേഴ്സണ്‍ സി.ടി. ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ.സുധാകരന്, എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ, നഗരസഭ കൗണ്‍സിലര്‍മാരായ ശ്രീജാ റാണി, ഷൈജു, ജയദേവന്, കെ.വി.സുരേഷ്, അഡ്വ.പി.ടി.ഉമേന്ദ്രന്‍ ,ദിനേഷന് പുളിങ്കുന്നത്ത്,കെ.എം.ഷമീം, ദാമോദരന്‍, റാഷിദ് മുത്താമ്പി, വി.ടി.സുരേന്ദ്രന്, ലാലിഷ, തസ്നിയ, ആയിഷ ജാസ്മിന്, ജസ്ലു, ഷാദിയ, ഹൈറുനിസ, ഖാദര്‍, രമ്യ മനോജ്, മൈഥിലി സോമന്, നിഷആനന്ദ്, ഫുട്ബോള്‍ കോച്ചുമാരായ ഋഷിദാസ്, പ്രിയ, ജോഷി എന്നിവര്‍ നേതൃത്വം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ നന്ദി പറഞ്ഞു.
















