
വില്യാപ്പള്ളി: പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്
നേടിയവരെയും മദ്രസ പൊതുപരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയവരെയും തയ്യുള്ളതില്‍ ജുമാ മസ്ജിദ് ഖത്തര്‍ കമ്മിറ്റി അനുമോദിച്ചു. പ്ലസ് ടുവില്‍ എ പ്ലസ് നേടിയ അസ ആയിഷ, എസ്എസ്എല്‍സിയില്‍ എ പ്ലസ് നേടിയ കെ.ഫാത്തിമ, വി.പി.നസ്നിന്, ഇ.പി.നഹാ ഫാത്തിമ,
മദ്രസയില്‍ ടോപ്പ് പ്ലസ് നേടിയ ഹയാ ഫാത്തിമ, ഇ.പി. മുഹമ്മദ് ആത്തിഫ് എന്നവരെയാണ് അനുമോദിച്ചത്. കമ്മിറ്റി വക മൊമെന്റോ കൈമാറി. ഭാരവാഹികളായ ഫൈസല്‍, അന്‍വര്‍ സാദത്ത്, സയ്യിദ്, മുനീര്‍, അബ്ദുല്‍ അസീസ്, ഇബ്രാഹിം കക്കുളങ്ങര, മെമ്പര്‍മാരായ മുഹമ്മദ് മലയില്‍, ഇഷാമ്, ഷമീം എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.
















