
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. ഓണക്കാലത്ത് പൂ പറിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം.
ഇതിന് ആവശ്യമായ ചെണ്ടുമല്ലിത്തൈകള്‍ സ്‌കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് വിദ്യാലയ അധികൃതര്‍ക്ക് കൈമാറി. മുന്‍ ഗേറ്റിന് സമീപത്തായാണ് കൃഷിസ്ഥലം ഒരുക്കിയത്. നഗരസഭാ കൗണ്‍സിലര്‍ സി.കെ. ജയദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എന്‍.വി.പ്രദീപ്കുമാര്‍, ഹെഡ്മിസ്ട്രസ് ടി.ഷജിത എന്നിവര്‍ ഏറ്റുവാങ്ങി. എസ്എസ്ജി കണ്‍വീനര്‍ എം.ജി.ബല്‍രാജ്, പൂര്‍വ വിദ്യാര്‍ഥി ഫോറം കണ്‍വീനര്‍ എന്‍.വി.വല്‍സന്‍, ശ്രീലാല്‍ പെരുവട്ടൂര്‍, രണ്‍ജു, സ്റ്റാഫ് സെക്രട്ടറി എം.നവീന എന്നിവര്‍ സംസാരിച്ചു.
















