
വടകര: വടകരയിലെ വ്യവസായ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് ലബ്ധ പ്രതിഷ്ഠനായിരുന്ന പി.എം.നാണുവിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഈ
വര്‍ഷം റിട്ടയേര്‍ഡ് ഡിഡിഇ പി.പി.ദാമോദരന്‍ അര്‍ഹനായി. 10,000 രൂപയും ശില്പവും ബഹുമതി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എട്ടാം തിങ്കളാഴ്ച 3.30ന് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വടകര എംഎല്‍എ കെ.കെ.രമ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും.
അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായി വിരമിച്ച പി.പി ദാമോദരന്‍ കടത്തനാടിന്റെ സാംസ്‌കാരിക മേഖലയിലും പ്രഭാഷണ രംഗത്തും കാര്‍ഷിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. തന്റെ പ്രായത്തെ അവഗണിച്ച് ഇന്നും സമസ്ത മേഖലകളിലും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തന നിരതനാണ് അദ്ദേഹമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ചൂണ്ടിക്കാട്ടി.
















