വടകര: ഇന്ധന വില വര്‍ധനവും അതി രൂക്ഷമായ വിലക്കയറ്റ പ്രതിസന്ധിയും പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ഹെഡ് പൊസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അഞ്ച് വിളക്കിന് സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് ഹെഡ് പൊസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ സ്വാഗതം പറഞ്ഞു.















