
ചൊക്ലി: മുസ്ലിം ലീഗ് നേതാവും പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ
പന്ന്യന്നൂരിലെ തിരൂമ്മല്‍ ടി.കുഞ്ഞമ്മദ് (76) അന്തരിച്ചു. പൂക്കോം മുസ്ലിം എല്‍പി സ്കൂള്‍ റിട്ട.
പ്രധാനധ്യാപകനും മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു. പന്ന്യന്നൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: നൗഷാദ് തിരുമ്മല്‍, നൗഫല്‍, നസീം, നസീറ, നയീം. മരുമക്കള്‍: ആശാരീന്റ വിട സഹീറ (പൂക്കോം), അഫ്നിദ (അഴിയൂര്‍), ഹനീഫ (പുല്ലൂക്കര), ഷഫ്ന (കീഴ്മാടം), ഫിദ (പന്ന്യന്നൂര്‍). സഹോദരങ്ങള്‍: പരേതരായ അബൂബക്കര്‍ തിരൂമ്മല്‍, മറിയോമ്മ തിരൂമ്മല്‍.
















