
നാദാപുരം: കല്ലാച്ചിയിലെ വലിയ കൊയിലോത്ത് അപ്പുക്കുട്ടന്‍ നമ്പ്യാര്‍ (80) അന്തരിച്ചു. ദീര്‍ഘകാലം മാതൃഭൂമി കോഴിക്കോട് ഓഫീസില്‍ പ്രൂഫ് റീഡറായി ജോലി ചെയ്ത അപ്പുക്കുട്ടന്‍
നമ്പ്യാര്‍ കല്ലാച്ചി ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: വസന്തകുമാരി. മക്കള്‍: ഷീജ (അഴിയൂര്‍), ഷിജു (മാതൃഭൂമി കോഴിക്കോട് ), ഷീമ (വടകര), സൗമ്യ (കടവത്തൂര്‍). മരുമക്കള്‍: പരേതനായ സജിത്ത് (അഴിയൂര്‍), സുമിത (യൂണിവേഴ്‌സിറ്റി കാലിക്കറ്റ്), പന്തീരാങ്കാവ്, രാജേഷ് വടകര (ഐസിഐസി ബാങ്ക്), പ്രമോദ് കടവത്തൂര്‍. സഹോദരങ്ങള്‍: പരേതരായ ബാലന്‍ നമ്പ്യാര്‍, സരോജിനി അമ്മ (കരിയാട്), ലക്ഷ്മി അമ്മ (കല്ലാച്ചി). സംസ്‌കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പില്‍.
















