തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. സര്‍ക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അക്രമമുണ്ടായാല്‍ പൊലീസ്
ഇടപെടണം. എന്നാല്‍ സമരം സമാധാനപരമാണെങ്കില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കണം. സമാധാനപരമായ സമരങ്ങളെ തടയരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്തരിച്ച പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയല്‍ രാമന്റൈ വയനാട്ടിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഉത്തരം ആവശ്യപ്പെട്ട് തെരുവിലിറങ്ങുമ്പോഴും പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചും ജയിലിലടച്ചും പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യ വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനും നടപടികള്‍ക്കും ജനങ്ങളോട് മറുപടി പറയാന്‍ ഭരണകൂടം ബാധ്യസ്ഥരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
















