
കോഴിക്കോട്: കോളേജ് വിദ്യാര്‍ഥിനികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി നടപ്പാക്കുന്ന ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ഗ്രൂപ്പിന്
അനുയോജ്യമായ പേരും ലോഗോയും ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
ക്രിയേറ്റീവ് മേഖല, സാങ്കേതികവിദ്യ, സേവന മേഖല, ഉല്പാദന മേഖല എന്നിവയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക, നൈപുണ്യ പരിശീലനം നേടുക, വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ആശയരൂപീകരണം മുതല്‍ ധനസഹായം, വിപണനം തുടങ്ങി സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുംബശ്രീയുടെ പിന്തുണ വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കും.
പദ്ധതിക്ക് നിര്‍ദേശിക്കുന്ന പേരിനും ലോഗോയ്ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപന/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം എന്‍ട്രികള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16.
















