ആയഞ്ചേരി: മൈത്രി വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച മൈത്രി ഫെസ്റ്റും പാചക നൈപുണ്യ മത്സരവും ശ്രദ്ധേയമായി. സമ്പാദ്യ ശീലം, പരസ്പര സഹകരണത്തോടെ
പലിശരഹിത വായ്പ, തൊഴില്‍ സംരംഭം, സാമൂഹിക ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണം, നേതൃപരിശീലനം എന്നീ ലക്ഷ്യങ്ങളോടെ മൈത്രി വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 25 ഓളം അയല്‍ക്കൂട്ടങ്ങളുടെ സംഗമമായാണ് മൈത്രി ഫെസ്റ്റ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൈത്രി വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് അടിക്കൂല് മുസ അധ്യക്ഷത വഹിച്ചു. ഇന്‍ഫാക് എക്സിക്യൂട്ടീവ് മെമ്പര്‍ ഉമര്‍ കുന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ കണ്ണോത്ത്, പത്താം വാര്‍ഡ് മെമ്പര്‍ സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റസീന, ഷാഹിദ എന്നിവര്‍ക്ക് സേവന മികവിനുള്ള സ്നേഹാദരം നല്കി. റെസിപ്പി ഓഫ് ഹാപ്പിനസ് എന്ന വിഷയത്തെ ആസ്പദമാക്കി എന്‍.പി.സലാഹുദ്ദീന് ക്ലാസെടുത്തു. പാചക മത്സരത്തില്‍ വണ്ണാണ്ടി അയല്‍ക്കൂട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കിസ്വ അയല്‍ക്കൂട്ടം രണ്ടാം സ്ഥാനവും ഒരുമ അയല്‍ക്കൂട്ടം മൂന്നാം സ്ഥാനവും നേടി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുറഹിമാന് സമാപന പ്രസംഗം നടത്തി. സൊസൈറ്റി സെക്രട്ടറി എ.കെ.അബ്ദുല്‍ ലത്തീഫ് സ്വാഗതവും ബി.വി.റസീന നന്ദിയും പറഞ്ഞു.















