വടകര: എംയുഎം വിഎച്ച്എസ് സ്കൂള്‍ മുന്‍ അധ്യാപിക മേപ്പയില്‍ കൊടുവട്ടാട്ടില് ഇന്ദിരയുടെ നിര്യാണത്തില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. പ്രധാനാധ്യാപകന്
എന്‍.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കൊളരികണ്ടി, ഡെപ്യൂട്ടി എച്ച്എം ടി.എ.ഫാറൂഖ്, എം.ഫൈസല്‍, ഇ.അന്‍വര്‍, എം.മുസ്തഫ, എം.പി.മുഹമ്മദ്, റഫീഖ്, കെ.നസീറ, സുമയ്യ.കെ.പി, കെ.ലൈല തുടങ്ങിയവര്‍ സംസാരിച്ചു.















