തിരുവനന്തപുരം: എക്സൈസ് മന്ത്രി എം. ലിജു അതൃപ്ത് വകുപ്പ് മന്ത്രിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ മന്ത്രിയുമായ എം. ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ
ആറുമാസത്തിനിടയിൽ വകുപ്പിലുണ്ടായ എല്ലാ സുപ്രധാന തീരുമാനങ്ങളെ കുറിച്ചും ഞാനറിഞ്ഞില്ല, എന്നോട് ആരും പറഞ്ഞില്ല, അതൃപ്തിയുണ്ട് എന്ന പതിവു പല്ലവിയാണ് മന്ത്രി ആവർത്തിക്കുന്നതെന്ന് എം. ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണയും പതിവു തെറ്റിക്കാതെ ഞാനറഞ്ഞില്ല എന്ന പ്രതികരണമാണ് മന്ത്രി നടത്തുന്നത്. വകുപ്പിൽ നടക്കുന്നത് എന്താണെന്നു പോലും അറിയുന്നില്ലെങ്കിൽ പിന്നെ വകുപ്പ് മന്ത്രി എന്തിനെന്നും എം. ബി. രാജേഷ് ചോദിച്ചു. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനത്തിൽ മന്ത്രിക്ക്
ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. ഫോർട്ടി വൈൻ സംബന്ധിച്ച ലൈസൻസ് നൽകിയതിനെ കുറിച്ചും മന്ത്രിക്ക് ഒന്നും അറിയില്ല, അതൃപ്തിയുണ്ട്. എഫ് ഇലവൻ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചു, ബിയർ പാർലറുകൾ പുതുക്കാൻ ഉള്ള തീരുമാനം ഉണ്ടായി പക്ഷേ മന്ത്രി മാത്രം അറിഞ്ഞില്ല, മന്ത്രിക്ക് അതൃപ്തിയുണ്ട്. ഏറ്റവും ഒടുവിൽ മൂന്ന് ബാറുകൾക്ക് ലൈസൻസ് കൊടുത്തു. അതിലും മന്ത്രിക്ക് അറിവില്ല, പക്ഷേ അതൃപ്തിയുണ്ട്. ഓരോ തവണയും അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രി അതൃപ്തി വകുപ്പ് മന്ത്രി അല്ലാതെ പിന്നെ എന്താണ്-എം. ബി. രാജേഷ് ചോദിച്ചു.
















