
മുക്കാളി: ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും വോട്ടര്‍ രജിസ്ട്രേഷന് നടപടികള്‍ ലളിതമാക്കാനും ലക്ഷ്യമിട്ട് ചോമ്പാല സിഎസ്ഐ ക്രിസ്റ്റ്യന്‍
മുള്ളര്‍ വിമന്‍സ് കോളജില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിക്ക് ആവേശത്തുടക്കം. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. പി. ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനുഷ കെ.കെ. സ്വാഗതവും ഇഎല്‍സി ക്ലബ് കോര്‍ഡിനേറ്റര്‍ ജിഷ്ണ നന്ദിയും പറഞ്ഞു.
വോട്ടര്‍ രജിസ്ട്രേഷനെക്കുറിച്ച് വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും അവബോധം വളര്‍ത്തുക, വോട്ടര്‍ പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ക്യാമ്പസ് കേന്ദ്രീകരിച്ച് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
വോട്ടര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സേവനങ്ങള്‍ക്കുമായി 1950 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയും www.voters.eci.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും സഹായം തേടാവുന്നതാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ 10% ഡിസ്ക്കൗണ്ട്
ലഭിക്കാൻ
ഇനി 5 ദിവസം മാത്രം
ഹെൽത്ത് ഇൻഷൂറൻസ് ഇല്ലാതെ മുന്നോട്ടു പോവുക എന്നത് പ്രയാസമാണ്
രണ്ടാം തവണയും CEO ക്ലബ് മെമ്പറായ സന്തോഷം പങ്കിടുന്നു
രോഗങ്ങൾ അപകടങ്ങൾ തുടങ്ങിയവ വന്നിട്ട്
ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിച്ചാൽ അത് ലഭിക്കണമെന്നില്ല
പോളിസികളിൽ പരിധിയില്ലാത്ത ഓട്ടോമേറ്റിക്ക്
റീ സ്റ്റോറേഷൻ ലഭ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപണനാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















